കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് നിയന്ത്രണം വിട്ട് ഹോട്ടലിലേക്ക് ഇടിച്ചു കയറി

single-img
14 May 2024

കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് നിയന്ത്രണം വിട്ട് മറുവശത്തെ ഹോട്ടലിലേക്ക് ഇടിച്ചു കയറി. കൊടുവള്ളി മദ്രസാ ബസാറില്‍ പുലര്‍ച്ചെ 5.15-ന് ആയിരുന്നു അപകടം.

ബാഗ്ലൂരില്‍ നിന്ന് കോഴിക്കോട്ടേക്കു പോവുകയായിരുന്ന ബസിന് മുന്നിലുണ്ടായിരുന്ന ബൈക്ക് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പെട്ടെന്ന് നിര്‍ത്തുകയായിരുന്നു.തുടർന്ന് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തില്‍ ഇടിച്ച് മറുവശത്തെ ഹോട്ടലിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

ee സമയം ചാറ്റൽമഴ പെയ്തിരുന്നു . ഹോട്ടല്‍ തുറന്നിട്ടില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. യാത്രക്കാര്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ക്രെയിന്‍ എത്തിച്ച് ബസ് റോഡരികിലേക്കു മാറ്റി.