കാക്കിയിലേക്ക് മടങ്ങും; വീണ്ടും യൂണിഫോമിൻ്റെ നിറം മാറ്റാൻ കെഎസ്ആർടിസി

single-img
17 December 2022

കെഎസ്ആർടിസി ജീവനക്കാരുടെ ഇപ്പോഴുള്ള യൂണിഫോമിൻ്റെ നിറം വീണ്ടും മാറ്റാൻ തീരുമാനിച്ചു.വകുപ്പിലെ തൊഴിലാളി സംഘടനകളുടെ സംയുക്തമായ ആവശ്യത്തെ തുടർന്നാണ് യൂണിഫോമിൻ്റെ നിറം വീണ്ടും നീല ഷര്‍ട്ടും കടും നീല പാൻ്റിൽ നിന്നും പഴയ കാക്കി യൂണിഫോമിലേക്ക് മാറ്റാനൊരുങ്ങുന്നത് .

വിവിധ യൂണിയനുകളുടെ എകകണ്ഠമായ ആവശ്യത്തിനോട് തീരുമാനത്തോട് കെഎസ്ആർടിസി മാനേജ്മെൻ്റ് അനുകൂല നിലപാടാണ് സ്വീകരിച്ചത്. അടുത്തമാസം – ജനുവരി മുതൽ കാക്കിയിലേക്ക് മാറാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയനുകൾ സിഎംഡിയുമായി ചർച്ച നടത്തി.

നേരത്തെ കാക്കി യൂണിഫോമിന് പകരം 2015 മുതലായിരുന്നു ഇപ്പോൾ ഉപയോഗിക്കുന്ന നീല നിറത്തിലേക്ക് യൂണിഫോം മാറ്റം വരുത്തിയത്.കാക്കി യൂണിഫോം എന്ന ജീവനക്കാരുടെ ആവശ്യത്തോട് സിഎംഡി അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഇതിനെ തുടർന്ന് യൂണിഫോമിനുള്ള ഓർഡർ മാനേജ്മെൻ്റ് വൈകാതെ പുറത്തിറക്കുമെന്നാണ് സൂചനകൾ. ഡ്രൈവർക്കും കണ്ടക്ടർക്കും ഇസ്പെക്ടർക്കും കാക്കി യൂണിഫോം നൽകുന്നതിനൊപ്പം സീനിയോറിറ്റി വ്യക്തമാകാൻ ബാഡ്ജ് നൽകും. മെക്കാനിക്കൽ ജീവനക്കാർക്ക് നീല യൂണിഫോമാകും നൽകുക.