മന്ത്രി ആര്‍ ബിന്ദുവിന്റെ ഫ്‌ളക്‌സില്‍ കരി ഓയില്‍ ഒഴിച്ച് കെഎസ്‌യു പ്രവർത്തകർ

single-img
5 November 2023

തൃശൂരിലെ ശ്രീ കേരളവര്‍മ്മ കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് മന്ത്രി ആര്‍.ബിന്ദുവിന്റെ ഇടപെടല്‍ മൂലമാണെന്നാരോപിച്ച് കെ.എസ്.യു ആര്‍ ബിന്ദുവിന്റെ ഫ്‌ളക്‌സ് ബോര്‍ഡില്‍ കരിയോയില്‍ ഒഴിച്ചു. അയ്യന്തോളിലെ കളക്ടറേറ്റിനു മുന്നിലെ ഫ്‌ളക്‌സില്‍ ആണ് കരിയോയില്‍ ഒഴിച്ചത്.

സംസ്ഥാന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച നവകേരള സദസിന്റെ ഹോഡിങ്ങില്‍ ആര്‍ ബിന്ദുവിന്റെ ചിത്രത്തിലാണ് പ്രവർത്തകർ കരിയോയില്‍ ഒഴിച്ചത്. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അരുണ്‍ രാജേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സുദേവ് എന്നിവരുടെ നേതൃത്വത്തിലാണ് കരിയോയില്‍ ഒഴിച്ചത്.

ഇനിയുള്ള ദിവസങ്ങളില്‍ മന്ത്രിയെ വഴിയില്‍ തടയുമെന്നും കെ എസ് യു നേതാക്കള്‍ പറഞ്ഞു. ഇതോടൊപ്പം, എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ആര്‍ഷോ പുറത്തുവിട്ട തെരഞ്ഞെടുപ്പ് സംബന്ധിച്ച ടാബുലേഷന്‍ ഷീറ്റ് വ്യാജമായി നിര്‍മ്മിച്ചതാണെന്നും കെഎസ്യു ആരോപിച്ചു.