പദ്മജയുടെ ഫോട്ടോ കത്തിച്ച് കെ.എസ്.യു പ്രതിഷേധം
സംസ്ഥാന സെക്രട്ടേറിയറ്റിനു മുന്നിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാലിന്റെ ഫോട്ടോ കത്തിച്ച് കെ.എസ്.യു പ്രവർത്തകർ. പ്രതിഷേധത്തിനിടെ പത്മജ വേണുഗോപാലിൻ്റെ ഫോട്ടോ നിലത്തിട്ട് കത്തിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.
അതേസമയം മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ സമുന്നതനായ നേതാവുമായിരുന്ന കെ. കരുണാകരന്റെ മകൾ പദ്മജ വേണുഗോപാൽ അല്പം മുമ്പാണ് ബിജെപിയിൽ ചേർന്നു. പ്രകാശ് ജാവദേക്കറിൽ നിന്നാണ് അവർ അംഗത്വം സ്വീകരിച്ചത്. കോൺഗ്രസിൽ കഴിഞ്ഞ കുറേ വർഷങ്ങളായി സന്തുഷ്ടയല്ലെന്നും നിരവധി തവണ പരാതി നൽകിയിട്ടുണ്ടെന്നും പദ്മജ പറഞ്ഞു.
കോൺഗ്രസ് പാർട്ടിയുടെ ദേശീയ നേതൃത്വം തന്റെ പരാതിയിൽ ഒരു നടപടിയും സ്വീകരിച്ചില്ല. നേരത്തെ തന്റെ പിതാവും കോൺഗ്രസ്സിനോട് അസംതൃപ്തൻ ആയിരുന്നു.കോൺഗ്രസ് പാർട്ടിയിൽ ശക്തമായ നേതൃത്വം ഇല്ല. മോദി ശക്തനായ നേതാവാണ്. തന്റെ പരാതികൾക്ക് നേതൃത്വത്തിൽ നിന്നും പ്രതികരണം ലഭിച്ചില്ല. തന്നെ ദ്രോഹിച്ചവരുടെ പേരുകൾ ഒരിക്കൽ താൻ വെളിപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി.