പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ലീഗിലേക്ക് ക്ഷണം; കെഎം ഷാജിക്കെതിരെ കുഞ്ഞാലിക്കുട്ടി

single-img
6 October 2022

നിരോധിക്കപ്പെട്ടതിനാൽ പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകരെ മുസ്ലിം ലീഗിലേക്ക് കൊണ്ടുവരണമെന്ന കെ എം ഷാജിയുടെ പ്രസ്താവനക്കെതിരെ മുതിർന്ന നേതാവായ പി കെ കുഞ്ഞാലിക്കുട്ടി. പോപ്പുലർ ഫ്രണ്ടിന്റെ കൊലക്കത്തിക്ക് ലീഗുകാര്‍ ഇരയായിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി ഓര്‍മ്മപ്പെടുത്തി. കേരളത്തിൽ ലീഗ് ഉണ്ടാക്കിവെച്ച തണലിലാണ് ഇവരുടെ അഭ്യാസമെന്നും അദ്ദേഹം പറഞ്ഞു.

പോപ്പുലർ ഫ്രണ്ട് നിരോധിക്കപ്പെട്ടശേഷം കെ എം ഷാജി നടത്തിയ വിവാദ പ്രസംഗത്തിൽ പിഎഫ്പ്ഐ വര്‍ത്തകരെ ലീഗിലേക്ക് കൊണ്ടുവരണമെന്നു പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് നാദാപുരത്ത് സംഘടിപ്പിച്ച എം എസ് ഫിന്റെ പൊതുസമ്മേളനത്തിലാണ് കുഞ്ഞാലിക്കുട്ടി തന്റെ നിലപാട് വ്യക്തമാക്കിയത്.

പോപ്പുലർ ഫ്രണ്ട്നിരോധനത്തിന് ശേഷം ലീഗിനുള്ളില്‍ രൂപപ്പെട്ട അഭിപ്രായ ഭിന്നത വ്യക്തമാക്കുന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ പരസ്യ വിമര്‍ശനം. ലീഗിലെ ഉയർന്ന നേതാക്കളുടെ വ്യത്യസ്ത നിലപാടിനെ വിമര്‍ശിച്ച് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍ തന്നെ സംസ്ഥാന കൗണ്‍സിലില്‍ രംഗത്ത് വന്നിരുന്നു.