കുവൈറ്റ് ദുരന്തം; മരിച്ച ഇന്ത്യാക്കാരുടെ കുടുംബങ്ങൾക്ക് കേന്ദ്രം 50 ലക്ഷം രൂപ വീതം സഹായധനം നൽകണം: രാജ്മോഹൻ ഉണ്ണിത്താൻ എംപി

single-img
14 June 2024

കുവൈറ്റിലെ തീപിടിത്ത ദുരന്തത്തിൽ മരണപ്പെട്ട പ്രവാസി ഇന്ത്യാക്കാരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ വീതം സഹായധനം നൽകണമെന്ന് കാസര്‍കോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ. സംസ്ഥാന സർക്കാരും മരിച്ചവരുടെ സാമ്പത്തിക നിലവാരത്തിന് അനുസരിച്ച് സഹായ ധനം വർധിപ്പിക്കണം.

ഈ കാര്യത്തിൽ കേരളത്തിൽ നിന്നുള്ള എംപിമാർ ഒരുമിച്ച് പ്രധാനമന്ത്രിയെ കണ്ട് ധന സഹായം വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുമെന്ന് പറഞ്ഞ അദ്ദേഹം ഈ കാര്യത്തിന് ആവശ്യമെങ്കിൽ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കാണുമെന്നും വ്യക്തമാക്കി.