പ്രധാനമന്ത്രിയെ മുഖ്യമന്ത്രി വിമാനത്താവളത്തിൽ സ്വീകരിച്ച രീതിയെ പ്രശംസിച്ച് കെ വി തോമസ്

16 January 2024

ഇന്ന് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമാനത്താവളത്തിൽ സ്വീകരിച്ച രീതിയെ പ്രശംസിച്ച് ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ്.
ഫെഡറൽ വ്യവസ്ഥയിൽ കേരളത്തോട് കാണിക്കേണ്ട മര്യാദ കേന്ദ്രസർക്കാർ കാണിച്ചിട്ടില്ലെങ്കിൽ പോലും മുഖ്യമന്ത്രി അതിന് അതീതമായി പ്രവർത്തിച്ചുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ എഴുതി . മാന്യതയുടെയും മര്യാദയുടെയും സംസ്‌കാരത്തിന്റെയും പ്രത്യക്ഷ ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ ഈ പ്രവൃത്തി.
ഫെഡറൽ തത്വങ്ങൾ പാടെ ലംഘിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിൽ നിന്ന് സമീപകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേരളത്തിനെതിരായ ഈ നിലപാട് കേന്ദ്രം തീർച്ചയായും തിരുത്തേണ്ടതുണ്ടെന്നും കെ വി തോമസ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു .