കെ വി തോമസിന് പ്രൈവറ്റ് സെക്രട്ടറിയെ അനുവദിച്ചു; ശമ്പളം 44,020 രൂപ

single-img
5 January 2024

കേരള സർക്കാറിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസിന് പ്രൈവറ്റ് സെക്രട്ടറിയെ അനുവദിച്ചു. 44,020 രൂപ ശമ്പളത്തിലാണ് നിയമനം. 2023 ജനുവരി 27 മുതൽ മുൻകാല പ്രാബല്യത്തിലാണ് നിയമനം. മുൻപ് സംസ്ഥാന സർക്കാർ നാലു ജീവനക്കാരെ തോമസിന് അനുവദിച്ചിരുന്നു.

എന്നാൽ അദ്ദേഹത്തിന്റെ മുൻഗാമി എ സമ്പത്തിന് പ്രൈവറ്റ് സെക്രട്ടറി ഉണ്ടായിരുന്നില്ല. ഒരു ലക്ഷം രൂപയാണ് കെ വി തോമസിന്‍റെ ഓണറേറിയം. സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ നേരത്തെ ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി 12.50 ലക്ഷം രൂപ കെ വി തോമസിന് ഓണറേറിയം ഇനത്തിൽ സർക്കാർ നൽകിയിരുന്നു.