ഉരുള്‍പൊട്ടല്‍ ദുരന്തം; അടിയന്തരധനസഹായമായ പതിനായിരം രൂപ 617 പേര്‍ക്ക് വിതരണം ചെയ്തു

17 August 2024

വയനാട് ജില്ലയിലെ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാരിന്റെ അതിവേഗ ധനസഹായ വിതരണ നടപടികള്‍ പുരോഗമിക്കുന്നു. ദുരന്തത്തില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തരധനസഹായമായ പതിനായിരം രൂപ വീതം 617 പേര്‍ക്ക് ഇതിനോടകം വിതരണം ചെയ്തു.
സംസ്ഥാന ദുരന്ത നിവാരണ നിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയില്‍ നിന്നായി 12 പേര്‍ക്ക് 7200000 രൂപയും ധനസഹായം നല്‍കി. മൃതദേഹങ്ങളുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി 10000 രൂപ വീതം 124 പേര്‍ക്കായി അനുവദിച്ചു. ദുരന്തത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള 34 പേരില്‍ രേഖകള്‍ ഹാജരാക്കിയവര്‍ക്ക് ധനസഹായം നല്‍കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.