ഇനി ഉപവാസം; വിഴിഞ്ഞം സമരം കൂടുതല്‍ ശക്തമാക്കാൻ ലത്തീന്‍ അതിരൂപത

single-img
2 September 2022

ഇപ്പോഴും തുടരുന്ന വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ സമരം കൂടുതല്‍ ശക്തമാക്കാൻ ലത്തീന്‍ അതിരൂപതയുടെ തീരുമാനം .സെപ്തംബർ അഞ്ചിന് തുറമുഖ കവാടത്തില്‍ ഉപവാസ സമരമിരിക്കുമെന്നും ഏഴ് ആവശ്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും വൈദികരുടെ യോഗത്തില്‍ വ്യക്തമാക്കി.

സമരത്തിൽ മുന്‍ ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം ഉൾപ്പെടെയുള്ളവർ ഉപവാസമിരിക്കും. ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും ഉപവസിക്കും. ജനങ്ങളുടെ നിലനില്‍പ്പിനു വേണ്ടിയാണ് സമരമെന്നും അക്രമം സൃഷ്ടിക്കുക സമരക്കാരുടെ ലക്ഷ്യമല്ലെന്നും അതിരൂപത പറയുന്നു.

അതേസമയം, സമരം തുടരുന്നതിനിടെ പുനരധിവാസ പാക്കേജ് വേഗത്തില്‍ നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി മുട്ടത്തറയില്‍ കണ്ടെത്തിയ സ്ഥലത്ത് ഫ്‌ലാറ്റ് നിര്‍മിക്കും. മാത്രമല്ല, ഫ്‌ലാറ്റ് നിർമ്മാണം പൂർത്തിയാകുന്നതുവരെ 335 കുടുംബങ്ങള്‍ക്ക് 5500 രൂപ പ്രതിമാസം വാടക നല്‍കാനും തീരുമാനിച്ചിരുന്നു.