എന്റെ തീരുമാനങ്ങള്‍ പരിശോധിക്കുമെന്ന് പറഞ്ഞ നിയമമന്ത്രി വിവരംകെട്ടവൻ: ഗവർണർ
സംസ്ഥാന നിയമമന്ത്രി പി രാജീവ് വിവരംകെട്ടവനാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എത്ര വിവരമില്ലാത്ത മനുഷ്യനാണ് നിയമമന്ത്രി? താൻ എടുക്കുന്ന തീരുമാനങ്ങള്‍ പരിശോധിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. അങ്ങിനെ ചെയ്യാനുള്ള എന്ത് അധികാരമാണ് മന്ത്രിക്കുള്ളത്? മന്ത്രിമാരുടെ പ്രവര്‍ത്തനം പരിശോധിക്കാനാണ് ഗവര്‍ണര്‍. മന്ത്രിമാരെ നിയമിച്ചത് താനാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
രാജ്യത്തിൻറെ നിയമവും ഭരണഘടനയും എന്താണെന്ന് മന്ത്രിക്ക് അറിയില്ല. വിവരമില്ലാത്ത ഇവരെപ്പോലുള്ളവര്‍ ഭരിക്കുന്നതുകൊണ്ടാണ് ആളുകള്‍ വിദേശങ്ങളിലേക്ക് പോകുന്നത്. ഗവര്‍ണർ സ്വീകരിക്കുന്ന നടപടികള്‍ പരിശോധിക്കാന്‍ കോടതിക്ക് മാത്രമേ അധികാരമുള്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണഘടന തകര്‍ന്നാല്‍ ഗവര്‍ണര്‍ക്ക് ഇടപെടാനുള്ള അധികാരമുണ്ട്. എല്ലാ സാഹചര്യത്തിലും ഗവര്‍ണര്‍ക്ക് ഇടപെടാനുള്ള അധികാരമില്ല. യു പിയില്‍നിന്ന് വന്ന ഒരാള്‍ക്ക് എങ്ങനെ കേരളത്തിൽ നടപ്പാക്കുന്ന വിദ്യാഭ്യാസസ്ഥിതി മനസിലാകുമെന്നാണ് ഇവിടുത്തെ ധനമന്ത്രി ചോദിച്ചത്. മദ്യ വില്‍പനയും ലോട്ടറിയുമാണ് ധനമന്ത്രിയുടെ പ്രധാന വരുമാനം. പരിധി ലംഘിക്കരുതെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി.