ടി പി കൊലപാതകക്കേസില്‍ പ്രതികള്‍ക്കായി വാദിച്ച അഭിഭാഷകനാണ് പിപി ദിവ്യക്കായി ഹാജരാകുന്നത് : കെ കെ രമ
ടി പി ചന്ദ്രശേഖരന്റെ കൊലപാതകക്കേസില്‍ പ്രതികൾക്കായി വാദിച്ച അഭിഭാഷകനാണ് ഇപ്പോൾ പിപി ദിവ്യക്കായി കോടതിയിൽ ഹാജരാകുന്നതെന്ന് കെ.കെ.രമ എം.എല്‍.എ. ഇന്ന് മലയാലപ്പുഴയില്‍ നവീൻബാബുവിന്റെ വീട്ടിലെത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
കണ്ണൂരിൽ ഡ്രൈവർ പറഞ്ഞത് വാഹനത്തില്‍ എ.ഡി.എമ്മിനെ കൊണ്ടുപോയി റെയിൽവേ സ്റ്റേഷനിൽ ഇറക്കി വിട്ടു എന്നാണ് . ഇതിനിടയിൽ സുഹൃത്തിനെ കണ്ട് സംസാരിച്ചു എന്നും മൊഴിയുണ്ട്. പക്ഷെ പോലീസ് സുഹൃത്തിന്റെ ഫോണ്‍കോളുകള്‍ പരിശോധിച്ചോ എന്നറിയില്ല.
നവീൻ ബാബുവിന്റേത് ആത്മഹത്യയാണെന്ന് വിശ്വസിക്കാൻ സാധിക്കാത്തത് ഇതുകൊണ്ടൊക്കെയാണ്. പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. കേവലം ഒരു ഒരു പെട്രോള്‍ പമ്പിന് എൻ.ഒ.സി. ലഭിക്കാത്തതിനാലാണ് പിപി ദിവ്യയുടെ പ്രസംഗമെന്ന് കരുതുന്നില്ല. മറ്റെന്തോ ലക്ഷ്യം ദിവ്യയുടെ സംസാരത്തിലുണ്ട്. ഇവരുടെ പ്രസംഗത്തില്‍ ഒരു കുഴപ്പവുമില്ലെന്ന് തെളിയിക്കാൻ സി പി എം. ശ്രമിക്കുകയാെണന്നും രമ പറഞ്ഞു.