ഗവർണർക്കെതിരെ കണ്ണൂരില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കാൻ എൽഡിഎഫ്

single-img
28 October 2022

സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ജനാധിപത്യ കശാപ്പ് നടത്തുന്നുവെന്നാരോപിച്ച് കണ്ണൂരില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നു. നവംബര്‍ 15 ന് വൈകുന്നേരം അഞ്ച് മണിക്ക് എല്‍ഡിഎഫും ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയും സംയുക്തമായാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

ഈ ബഹുജന കൂട്ടായ്മ കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ സംഘടിപ്പിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഗവർണർ സ്വീകരിക്കുന്ന ജനാധിപപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും സ്വേച്ഛാപരപവുമായ നടപടികള്‍ക്കെതിരെ ജനകീയ പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നവംബർ നാലാം തിയതി കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ ഉന്നതവിദ്യാഭ്യാസ സംരക്ഷണ സദസ് നടത്തും. പിന്നാലെ ഏഴിനകം എല്ലാ ക്യാമ്പസുകളിലും സംരക്ഷണ സമിതികള്‍ രൂപീകരിക്കുകയും ഒന്‍പത്, പത്ത് തീയതികളില്‍ ജില്ലയിലെ എല്ലാ ക്യാമ്പസുകളിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുകയും ചെയ്യും. 15 ന് കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ നടക്കുന്ന ബഹുജന കൂട്ടായ്മയില്‍ പതിനായിരങ്ങള്‍ അണിനിരക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.