തിരിച്ചടിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകും; ഗുജറാത്തിലെ പരാജയത്തിൽ മല്ലികാർജുൻ ഖാർഗെ
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
8 December 2022
![](https://www.evartha.in/wp-content/uploads/2022/12/kharge.gif)
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിൽ പ്രതികരണവുമായി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ രംഗത്തെത്തി . ജനാധിപത്യത്തിൽ ജയവും തോൽവിയും സാധാരണമെന്ന് അദ്ദേഹം പറഞ്ഞു. തിരിച്ചടിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകുമെന്നും ഖാര്‍ഗെ പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഗുജറാത്തിൽ ഇത്തവണ കോൺഗ്രസ് നേരിട്ടത്. സീറ്റ് നിലയിലും വോട്ട് വിഹിതത്തിലും വൻ ഇടിവാണ് ഉണ്ടായത്. മൂന്നാം പാർട്ടിയായി ഉയർന്നുവന്ന ആംആദ്മി പാർട്ടി കോൺഗ്രസ് വോട്ട് ബാങ്കിൽ ചോർച്ചയുണ്ടാക്കിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.