ലബനൻ ഭീകരാക്രമണ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്

single-img
20 September 2024

ലബനനിൽ പേജർ വഴി ഇസ്രയേൽ ചാരസംഘടന മൊസാദ് നടത്തിയ ഭീകരാക്രമത്തിൽ അന്വേഷണം മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലേക്ക്. നോർവേ പൗരത്വമുള്ള മലയാളിയായ റിൻസൺ ജോണിന്റെ കമ്പനിയെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്.

റിൻസൺ ജോസിൻറെ നോർട്ട ഗ്ളോബൽ, നോർട്ട ലിങ്ക് എന്നീ കമ്പനികൾ വഴി പേജറുകൾക്ക് പണം കൈമാറിയെന്നാണ് അന്വേഷണ ഏജൻസികളെ ഉദ്ദരിച്ചുള്ള വാർത്ത. പേജറുകൾ വാങ്ങാനുള്ള സാമ്പത്തിക ഇടപാടിൽ വയനാട് സ്വദേശിയായ ഇയാളുടെ കമ്പനി ഉൾപ്പെട്ടെന്നാണ് സംശയിക്കുന്നത്.

അതേസമയം, പേജർ സ്ഫോടനമുണ്ടായ ദിവസം മുതൽ 39 വയസുള്ള റിൻസനെ കാണാനില്ലെന്നാണ് വിവരം. അതേസമയം പേജറുകളിലും വാക്കി ടാക്കികളിലും സ്ഫോടക വസ്തുക്കൾ നിറച്ചത് എവിടെ നിന്നാണെന്ന് അന്വേഷണം തുടരുകയാണ്.

ബൾഗേറിയയുടെ തലസ്ഥാനമായ സോഫിയയിലാണ് കമ്പനി പ്രവർത്തിക്കുന്നത്.സാമ്പത്തിക ഇടപാടുകൾ മാത്രമാണ് ഇവയെന്നാണ് പ്രാഥമിക വിവരം. നോർവെയിലെ ഒസ്ലോയിൽ താമസിക്കുന്ന റിൻസൺ തൻറെ കമ്പനികൾ ബൾഗേറിയയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.. പണം കൈമാറ്റത്തിനുള്ള നിഴൽ കമ്പനിയായി റിൻസൻറെ സ്ഥാപനം പ്രവർത്തിച്ചുവെന്നാണ് ഇപ്പോഴത്തെ അനുമാനം.