പ്രിയങ്ക ഗാന്ധിയെ ശക്തിപ്പെടുത്താൻ ഇടതുപക്ഷം മുന്നോട്ടേക്ക് വരണം: വിഎം സുധീരൻ

single-img
19 October 2024

വയനാട് ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ ഇടതുപക്ഷം പിൻവലിക്കണമെന്ന് മുൻ കെപിസിസി പ്രസിഡൻ്റ് വി.എം. സുധീരൻ. ദേശീയ തലത്തിൽ പോലും ശ്രദ്ധിക്കപ്പെടുന്ന തിരഞ്ഞെടുപ്പാണിത്. പ്രിയങ്ക ഗാന്ധിയെ ശക്തിപ്പെടുത്താൻ ഇടതുപക്ഷം മുന്നോട്ടേക്ക് വരണമെന്നും പ്രിയങ്ക ഗാന്ധിക്ക് വൻ ഭൂരിപക്ഷം ഉണ്ടാകുമെന്നും സുധീരൻ പറഞ്ഞു.

കേരളത്തിൽ നേരത്തെയും കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാർ ഉണ്ടായിരുന്നു. അന്ന് ഉണ്ടായിരുന്നതിനേക്കാൾ ഉള്ള മോശം ഭരണ സംവിധാനമാണ് ഇന്ന് കേരളത്തിൽ ഉള്ളത്. പാലക്കാടും ചേലക്കരയിലും നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലൂടെ ഇടതുപക്ഷത്തിനെതിരെയുള്ള വികാരം പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ് തെളിയുന്നത്.

യുഡിഎഫ് സ്ഥാനാർഥികൾ ഈ തെരഞ്ഞെടുപ്പുകളിൽ വൻ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ദ്രോഹിക്കുന്ന, രാജ്യ താത്പര്യം പരിഗണിക്കാത്ത പ്രധാനമന്ത്രി മോദിക്കെതിരെയുള്ള വിധിയെഴുത്തു കൂടിയാണ് തെരഞ്ഞെടുപ്പിലൂടെ അടയാളപ്പെടുത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.