നഗരസഭ ചെയര്‍പേഴ്സണായി ഇടതുപക്ഷ സ്വതന്ത്ര ജോസിന്‍ ബിനോ തെരഞ്ഞെടുക്കപ്പെട്ടു

single-img
19 January 2023

പാല: നഗരസഭ ചെയര്‍പേഴ്സണായി ഇടതുപക്ഷ സ്വതന്ത്ര ജോസിന്‍ ബിനോ തെരഞ്ഞെടുക്കപ്പെട്ടു.17 വോട്ട് നേടിയാണ് വിജയം.

എതിര്‍ സ്ഥാനാര്‍ത്ഥി വിസി പ്രിന്‍സിന് 7 വോട്ട് കിട്ടി.ഒരു വോട്ട് അസാധുവായി.പേര് എഴുതി ഒപ്പിടാത്തതിനാലാണ് അസാധുവായത്.ഒരു സ്വതന്ത്ര കൗണ്‍സിലര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.യുഡിഎഫിനൊപ്പം നില്‍ക്കുന്ന ജിമ്മി ജോസഫ് ആണ് വിട്ടു നിന്നത്.ബിനു പുളിക്കക്കണ്ടെത്തെ ചെയര്‍മാനാക്കാനായിരുന്നു സിപിഎം നീക്കമെങ്കിലും കേരള കോണ്‍ഗ്രസ് എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടുവര്‍ഷമായി ചെയര്‍മാന്‍ ആയിരുന്ന കേരളാ കോണ്‍ഗ്രസിലെ ആന്‍റോ പടിഞ്ഞാറേക്കര രാജിവച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പായിരുന്നു ഇത്‌ .വ്യവസ്ഥ പ്രകാരം ആദ്യ രണ്ടു വര്‍ഷവും അവസാന രണ്ടു വര്‍ഷവും കേരളാ കോണ്‍ഗസ് എം നും ഒരുവര്‍ഷം സിപിഎം നുമായിരുന്നു ചെയര്‍മാന്‍ പദവി .26അംഗ കൗണ്‍സിലില്‍ കേരളാ കോണ്‍ഗ്രസ് എം ന് 10ഉം സിപിഎം ന് 6ഉം സിപിഐ ക്ക് ഒന്നും അംഗങ്ങളാണുള്ളത് യുഡിഎഫില്‍ കോണ്‍ഗ്രസ് 5 കേരളാ കോണ്‍ഗ്രസ് 3 സ്വതന്ത്രന്‍ 1വീതമാണ് അംഗ സംഖ്യ.