ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നത് നിയമവിദഗ്ധരുമായി ആലോചിച്ച് ചെയ്യേണ്ടതാണ്: സ്പീക്കർ എ എൻ ഷംസീർ

single-img
22 August 2024

മലയാള സിനിമ മേഖലയുമായി ബന്ധപ്പെട്ടുള്ള നിയമ നിർമാണത്തിന് സർക്കാർ സമീപിച്ചാൽ നിയമസഭ വിഷയത്തിൽ മുന്നോട്ടുപോകുമെന്ന് സ്പീക്കർ എ എൻ ഷംസീർ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നത് നിയമവിദഗ്ധരുമായി ആലോചിച്ച് ചെയ്യേണ്ടതാണ്.

അങ്ങിനെ ചെയ്യുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി കഴിഞ്ഞു. കേസെടുക്കാമെന്നത് മന്ത്രി കെ എൻ ബാലഗോപാലിന്റെ അഭിപ്രായമാണെന്നും ഓരോരുത്തർക്കും ഓരോ അഭിപ്രായമുണ്ടാകുമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.