കമല്‍ഹാസന്റെ വിക്രത്തിന്റെ കേരള കളക്ഷൻ മറികടന്ന് ലിയോ
വിജയ് സിനിമ ലിയോയ്‍ക്ക് കേരളത്തിലും വമ്പൻ റെക്കോര്‍ഡ് കളക്ഷനാണ് ലഭിച്ചിരിക്കുന്നത്. കമലിന്റെ വിക്രത്തിന്റെ കേരള ലൈഫ്‍ടൈം കളക്ഷൻ ആണ് ലിയോ ഇന്ന് മറികടന്നിരിക്കുന്നത്. ലിയോയുടെ നേട്ടം വെറും ആറ് ദിവസത്തില്‍ ആണ് എന്നത് പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു
അതേസമയം, വേഗത്തില്‍ തമിഴ്‍നാട്ടില്‍ നിന്ന് 100 കോടി നേടി എന്ന റെക്കോര്‍ഡ് ഇന്നലെ ലിയോയുടെ പേരിലായിരുന്നു. തമിഴ്‍നാട്ടില്‍ വിജയ്‍യുടെ നാലാം നൂറ് കോടി ക്ലബായിരിക്കുകയാണ് ലിയോ. ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടി എന്ന നേട്ടം നേരത്തെ ലിയോ മറികടന്നിരുന്നു. തമിഴ്‍നാട്ടില്‍ നിന്ന് മാത്രം 100 കോടി രൂപ എന്ന നേട്ടത്തില്‍ വിജയ്‍യുടെ ലിയോയ്‍ക്ക് മുമ്പ് 16 ചിത്രങ്ങള്‍ എത്തിയിട്ടുണ്ട്.
ലിയോയുടെ റിലീസ് ഒക്‍ടോബര്‍ 19നായിരുന്നു. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തുന്നു എന്ന പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നു. വിജയ് പാര്‍ഥിപൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്.