കർണ്ണാടക തെരഞ്ഞെടുപ്പ് വിധി ഏറെ സന്തോഷം നൽകുന്നത്; കേരളത്തിൽ ബിജെപി വട്ടപ്പൂജ്യമായി തുടരട്ടെ: അരുന്ധതി റോയ്
14 May 2023
കേരളത്തിനെ പോലെ പോലെ ഇത്ര സുന്ദരമായ നാട് മറ്റെങ്ങുമില്ല എന്ന് പ്രശസ്ത എഴുത്തുകാരിയും ബുക്കർ സമ്മാന ജേതാവുമായ അരുന്ധതി റോയി. ഡിവൈഎഫ്ഐ സംഘടിപ്പിച്ച യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കവെ മതസൗഹാർദത്തോടെ പ്രവർത്തിക്കുന്ന നാടാണ് കേരളമെന്നും അവർ കൂട്ടിച്ചേർത്തു.
കർണ്ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിധി ഏറെ സന്തോഷം നൽകുന്നതാണ്. ബിജെപിക്ക് കേരളത്തിൽ ആനമുട്ട എന്ന ട്രോൾ വളരെ ഇഷ്ടമായി. അതങ്ങനെത്തന്നെ വട്ടപ്പൂജ്യമായി തുടരട്ടെ എന്നും അരുന്ധതി റോയി പറഞ്ഞു.
ഇതോടൊപ്പം തന്നെ കേന്ദ്രസർക്കാർ ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിപ്പിക്കാനുള്ള കേരളാ സർക്കാർ തീരുമാനത്തെയും അരുന്ധതി റോയി അഭിനന്ദിച്ചു. അഭിമാനകരം എന്നാണ് ഈ സർക്കാർ തീരുമാനത്തെ അരുന്ധതി റോയ് വിശേഷിപ്പിച്ചത്.