എസ് എ ടി നിയമനം: കത്ത് തയ്യാറാക്കിയത് താനാണെന്ന് സമ്മതിച്ച് ഡി.ആർ അനിൽ

single-img
7 November 2022

എസ് എ ടി വിഷയത്തിൽ പുറത്തുവന്ന കത്ത് തയ്യാറാക്കിയത് താനാണെന്ന് സമ്മതിച്ച് ഡി.ആർ അനിൽ. പാർലമെന്ററി പാർട്ടി സെക്രട്ടറി എന്ന നിലയിലാണ് കത്ത് നൽകിയത്. എസ് എ ടി വിഷയത്തിൽ താൻ എഴുതിയ കത്താണ് പുറത്തുവന്നത്. എന്നാൽ കത്ത് സിപിഐഎം ജില്ലാ സെക്രട്ടറിക്ക് നൽകിയിട്ടില്ല. കത്ത് പുറത്തുവന്നതിൽ അന്വേഷണം വേണം.

എസ് എ ടി നിയമനങ്ങൾ ഇപ്പോഴും നികത്തിയിട്ടില്ലെന്നും മേയറുടെ കത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി.