എനിക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ട്.; ജീവിതം എന്നും പാഠങ്ങള്‍ പഠിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്: അഭയ ഹിരൺമയി
മലയാളികളുടെ ഇഷ്ട ഗായികയാണ് അഭയ ഹിരൺമയി. പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള വേർപിരിയലിന് ശേഷം സോഷ്യൽ മീഡിയയിൽ ആ ബന്ധത്തിന്റെ പേരിൽ പലതവണ അഭയ ആക്രമണം നേരിട്ടിട്ടുണ്ട്. ഇപ്പോൾ ഇതാ , പഴയ കാര്യങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ ബുള്ളി ചെയ്യുന്നതിൽ പ്രതികരിച്ച കുറിപ്പുമായി എത്തിയിരിക്കുകയാണ് അഭയ .
തനറെ ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ എല്ലാവരെയും പോലെ തനിക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നും, എന്നാൽ അതിന്റെ പേരിൽ തനിക്ക് കുറ്റബോധമില്ലെന്നും അഭയ പറയുന്നു. അഭയയുടെ വാക്കുകൾ ഇങ്ങിനെ: “ഇപ്പോള്‍ നിന്നെ കാണാന്‍ കൂടുതല്‍ സന്തോഷവതിയായി തോന്നുന്നുവെന്ന് ആളുകള്‍ പറയുമ്പോള്‍, എനിക്കുണ്ടായിരുന്നു ജീവിതം നിങ്ങള്‍ കണ്ടിട്ടേയില്ല. ഞാന്‍ എല്ലായിപ്പോഴും സന്തോഷവതിയായ കുട്ടിയായിരുന്നു.
എന്റെ അമ്മ പറയും പോലെ, എന്ത് സംഭവിച്ചാലും അവള്‍ ഹാപ്പിയാണ്. എനിക്കും തിരിച്ചടികളുണ്ടായിട്ടുണ്ട്. പക്ഷെ എന്റെ സന്തോഷം ഒരിക്കലും ആരേയും ആശ്രയിച്ചിട്ടുള്ളതായിരുന്നില്ല. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ നിങ്ങളെല്ലാവരേയും പോലെ എനിക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ട്. പക്ഷെ എനിക്ക് അതില്‍ യാതൊരു കുറ്റബോധവുമില്ല. ജീവിതം എന്നും പാഠങ്ങള്‍ പഠിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.
തെറ്റുകള്‍ വരുത്തുക, അതില്‍ നിന്നും പഠിക്കുക. അടുത്ത തെറ്റ് വരുത്തുക. അതില്‍ നിന്നും പഠിക്കുക. അങ്ങനെയാണ് ജീവിക്കേണ്ടത്. പ്രസന്റായിരിക്കുക. നിങ്ങള്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ജീവിതം ജീവിക്കുക.” -ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ അഭയ പറയുന്നു .