ലൈഫ് മിഷൻ; 31 കുടുംബങ്ങള്‍ക്ക് കൂടി വീടുകളുടെ താക്കോല്‍ കൈമാറി മന്ത്രി എംബി രാജേഷ്

single-img
17 July 2024

ലൈഫ് മിഷൻ പദ്ധതിയിൽ കൂത്താട്ടുകുളം തിരുമാറാടി പഞ്ചായത്തില്‍ 31 കുടുംബങ്ങള്‍കൂടി വീടുകളുടെ താക്കോല്‍ കൈമാറല്‍ മന്ത്രി എംബി രാജേഷ് . ആകെ 49 പേർ കരാര്‍ ഒപ്പുവെച്ചതില്‍ ഇതുവരെ 31 വീടുകള്‍ പൂര്‍ത്തിയാക്കി.

ഏകദേശം 1.22 കോടി രൂപയാണ് പദ്ദതി ചെലവ്. ഇതോടൊപ്പം മൂന്നുപേർക്ക് ഭൂമി വാങ്ങാനുള്ള സഹായവും നല്‍കി. വീടുകളുടെ താക്കോല്‍ കൈമാറല്‍ ചടങ്ങു മന്ത്രി എംബി രാജേഷ് നിർവഹിച്ചു. ഇപ്പോഴുള്ള ഭരണസമിതിയുടെ കാലത്ത് ഇതുവരെ 97 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കി.

ഇതിനു പുറമെ മു മുടങ്ങി കിടന്ന മൂന്ന് വീടുകള്‍ അധിക ധനസഹായം നല്‍കി പൂർത്തിയാക്കി. പട്ടികയിലുള്ള എല്ലാ ഗുണഭോക്താകള്‍ക്കും സുരക്ഷിത ഭവനം ഒരുക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. വീടുകളുടെ താക്കോല്‍ കൈമാറലിനൊപ്പം ഹരിത കര്‍മ്മ സേന യൂസര്‍ ഫീ ശേഖരണം നൂറു ശതമാനം പൂർത്തിയാക്കിയതിന്‍റെ പ്രഖ്യാപനവും മന്ത്ര നടത്തി. ചടങ്ങില്‍ അനൂപ് ജേക്കബ് അധ്യക്ഷനായി.