പിവി അൻവറിന് നല്‍കിയത് ആജീവനാന്ത പിന്തുണ; അങ്ങനെ മാറ്റേണ്ട കാര്യമില്ല: യു പ്രതിഭ

single-img
23 September 2024

സിപിഎം കൈവിട്ടെങ്കിലും പിവി അൻവർ എം.എല്‍.എയ്ക്ക് പിന്തുണയുമായി കായകുളം എം.എല്‍.എ യു. പ്രതിഭ . പിവി അൻവറിന് താൻ നല്‍കിയത് ആജീവനാന്ത പിന്തുണയാണെന്നും അത് അങ്ങനെ മാറ്റേണ്ട കാര്യമില്ലെന്നും പ്രതിഭ വ്യക്തമാക്കി .

അൻവർ നടത്തിയ നിരീക്ഷണങ്ങള്‍ വളരെ കൃത്യമാണ്. ഈ കാര്യത്തിൽ അദ്ദേഹത്തിന്റെ ധൈര്യത്തിന് പിന്തുണ നല്‍കണം. പരാതികളുമായി പോയപ്പോള്‍ അദ്ദേഹത്തിനുണ്ടായ ദുരനുഭവങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട് . എം.എല്‍.എ ഉന്നയിക്കുന്ന വിഷങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണ് .

സത്യം പറഞ്ഞവർ എന്നും ഒറ്റപ്പെട്ടിട്ടേയുള്ളു. യേശുവും സോക്രട്ടീസുമെല്ലാം അങ്ങനെ ഒറ്റപ്പെട്ടവരാണ്. ഇനിയുള്ളവരും സത്യം വിളിച്ചുപറയാൻ മുന്നോട്ട് വരണം എന്നും പ്രതിഭ വ്യക്തമാക്കി.അതേസമയം പാെലീസ് തലപ്പത്തുള്ളവർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങള്‍ ചെയ്യരുതെന്നും പ്രതിഭ കൂട്ടിച്ചേർത്തു. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തനിക്ക് തിക്താനുഭവങ്ങളില്ലെന്നും പ്രതിഭ കൂട്ടിച്ചേർത്തു.