സൗജന്യ ഓണക്കിറ്റ് വാങ്ങുന്നവരെ പട്ടികളോട് ഉപമിക്കൽ; പരാമര്‍ശം ആവര്‍ത്തിച്ച് ട്വന്റി 20
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
![](https://www.evartha.in/wp-content/uploads/2022/08/twenty-20.gif)
സംസ്ഥാന സര്‍ക്കാര്‍ ജനങ്ങൾക്ക് നല്‍കുന്ന സൗജന്യ ഓണക്കിറ്റ് വാങ്ങുന്നവരെ പട്ടികളോട് ഉപമിച്ച പരാമര്‍ശം വീണ്ടും ആവര്‍ത്തിച്ച് കിഴക്കമ്പലത്തെ കിറ്റക്സിന്റെ രാഷ്ട്രീയ സംഘടനയായ ട്വന്റി 20. ‘പാപ്പരായ സായിപ്പ് പട്ടിക്ക് അതിന്റെ വാല് മുറിച്ച് തിന്നാന്‍ കൊടുക്കു’മെന്ന പരാമര്‍ശമാണ് ട്വന്റി 20 ആവര്‍ത്തിച്ചത്.
ജനങ്ങളെ അപമാനിക്കുന്ന വിവാദമായ കുറിപ്പ് പിന്‍വലിച്ച് ട്വന്റി 20 മാപ്പ് പറയണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് അതേ പരാമര്‍ശം ഫേസ്ബുക്ക് പേജിലൂടെ വീണ്ടും പ്രത്യക്ഷപ്പെട്ടത്. നേരത്തെ നടത്തിയ പരാമര്‍ശത്തിനെതിരെ പിവി ശ്രീനിജിന്‍ എംഎല്‍എ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
ട്വന്റി 20യുടെ വിവാദ പോസ്റ്റിൽ എഴുതിയിട്ടുള്ളത് ഇങ്ങിനെയാണ്: ”പാപ്പരായ സായിപ്പ് പട്ടിക്ക് അതിന്റെ വാല് മുറിച്ച് തിന്നാന്‍ കൊടുക്കും എന്ന് കേട്ടിട്ടുണ്ട്. പട്ടിക്ക് അറിയില്ല. അത് സ്വന്തം വാലാണെന്ന്. ഓണകിറ്റ്.”