മികച്ച നടിയായി ഓസ്കാർ നാമനിർദേശം നേടുന്ന ആദ്യ ഗോത്ര വനിതയായി ലിലി ഗ്ലാഡ്‌സ്റ്റൺ

single-img
24 January 2024

ഇത്തവണത്തെ 96-ാമത് അക്കാദമി പുരസ്കാരങ്ങൾക്കുള്ള നാമനിർദേശ പട്ടികയിൽ ചരിത്രം തിരുത്തിയിരിക്കുകയാണ് നടി ലിലി ഗ്ലാഡ്‌സ്റ്റൺ. മികച്ച നടിയായി നാമനിർദേശം ചെയ്യപ്പെടുന്ന ആദ്യ അമേരിക്കൻ ഗോത്ര വനിതയാണ് ലിലി.

81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമാണ് ഓസ്കാർ നാമനിർദേശം. മാർട്ടിൻ സ്കോർസെസെയുടെ സംവിധാനത്തിലുള്ള ‘കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ’ എന്ന സിനിമയിലെ അഭിനയമാണ് ഓസ്കറിൽ മാറ്റുരയ്ക്കുന്നത്.

യു എസിലെ ബ്ലാക്ക്പീറ്റ് ഗോത്ര വിഭാഗക്കാരിയായ ലിലി 2012ലെ ‘ജിമ്മി പി: സൈക്കോതെറാപ്പി ഓഫ് പ്ലെയിൻസ് ഇന്ത്യൻസ്’ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. ലില്ലി ഗ്ലാഡ്സ്റ്റണ് പുറമെ ലിയോനാർഡോ ഡികാപ്രിയോ, റോബർട്ട് ഡി നീറോ എന്നിവർ പ്രധാന താരങ്ങളായി.