സെപ്റ്റംബർ മാസത്തിൽ മാത്രം ബംഗാളികൾ കുടിച്ചു തീർത്തത് 2,165 കോടി രൂപയുടെ മദ്യം
എക്കാലത്തെയും ഉയർന്ന മദ്യവിൽപ്പനയ്ക്ക് സാക്ഷ്യം വഹിച്ചു പശ്ചിമ ബംഗാൾ. കഴിഞ്ഞ മാസം മാത്രം കുടിച്ചു തീർത്തത് 2,165 കോടി രൂപയുടെ മദ്യം എന്ന് സംസ്ഥാന സംസ്ഥാന എക്സൈസ് കമ്മീഷണർ. ഇതാദ്യമായാണ് ബംഗാളിൽ പ്രതിമാസ മദ്യവിൽപ്പന 2000 കോടി കടന്നത് എന്നും സംസ്ഥാന എക്സൈസ് കമ്മീഷണർ അറിയിച്ചു.
മാർച്ച് മുതൽ സെപ്തംബർ വരെയുള്ള ഈ സാമ്പത്തിക വർഷത്തെ ആദ്യ ആറ് മാസങ്ങളിൽ 29% വളർച്ചയാണ് സംസ്ഥാനത്തെ മദ്യ വിൽപ്പനയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2021-22ൽ 18,000 കോടി രൂപയായിരുന്നു മദ്യ വിൽപ്പനയുടെ സംസ്ഥാന ഖജനാവിലേക്ക് വന്നത് എങ്കിൽ ഈ വര്ഷം 20,000 കോടി കടക്കാനാണ് ലക്ഷ്യമിടുന്നതെന്നും എക്സൈസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. അതുപോലെ സംസ്ഥാന സർക്കാരിന്റെ എക്സൈസ് വരുമാനം 2014-15ൽ 3,587 കോടി രൂപയിൽ നിന്ന് 2021-22ൽ 13,543 കോടി രൂപയാണ് ഉയന്നിരുന്നു. ഈ സാമ്പത്തിക വർഷം ഇതിലും കൂടും എന്നാണ് എക്സൈസ് വകുപ്പ് കണക്കു കൂട്ടുന്നത്.
ബംഗാളിലെ മദ്യ വിതരണവും വില നിയന്ത്രണ സംവിധാനവും മറ്റു സംസ്ഥാനങ്ങൾ മാതൃകയാക്കാൻ തുടങ്ങി എന്നും, ഇതിനോടകം 12 സംസ്ഥാനങ്ങൾ ബംഗാൾ മോഡൽ ആവർത്തിച്ചുവെന്ന് സംസ്ഥാന എക്സൈസ് കമ്മീഷണർ ഉമാശങ്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൂടാതെ ബംഗാൾ മോഡലിനെ കുറിച്ച് പഠിക്കാൻ ൽഹിയിൽ നിന്നുള്ള ഉന്നതതല ഉദ്യോഗസ്ഥർ ഇപ്പോൾ ബംഗാൾ സന്ദർശിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.