രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ഉത്തരാഖണ്ഡിലെ മദ്യശാലകളും ബാറുകളും അടച്ചിടും

13 January 2024

അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22 ന് ഉത്തരാഖണ്ഡിൽ മദ്യശാലകളും ബാറുകളും അടഞ്ഞുകിടക്കും.
വെള്ളിയാഴ്ച എക്സൈസ് കമ്മീഷണർ ഹരി ചന്ദ്ര സെംവാളാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഈ അടച്ചുപൂട്ടലിന്റെ പേരിൽ സംസ്ഥാനത്തെ മദ്യ ലൈസൻസ് ഉടമകൾക്ക് നഷ്ടപരിഹാരത്തിനോ ക്ലെയിമുകൾക്കോ അർഹതയുണ്ടാകില്ലെന്നും ഉത്തരവിൽ പറയുന്നു.