ഐ.ടി പാർക്കുകളിൽ മദ്യശാല ഈ വർഷം; നിയമസഭാ സമിതിയുടെ അംഗീകാരം

23 May 2024

സംസ്ഥാനത്തെ ഐ.ടി പാർക്കുകളിൽ മദ്യശാല ഈ വർഷം തന്നെ ആരംഭിക്കും. രാവിലെ 11 മുതൽ രാത്രി 11 വരെയാകും പ്രവർത്തന സമയം. നിർദ്ദേശങ്ങൾക്ക് നിയമസഭാ സമിതിയുടെ അംഗീകാരം ലഭിച്ചു.
ഇപ്പോഴുള്ള ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം തുടർ നടപടികൾ ആരംഭിക്കും. പ്രതിപക്ഷ എംഎൽഎമാരുടെ എതിർപ്പ് മറികടന്നാണ് സർക്കാർ നീക്കം. പുതിയ നിയമ പ്രകാരം ഐടി പാർക്കുകൾക്ക് എഫ്എൽ 4 സി ലൈസൻസ് നൽകും. 20 ലക്ഷമാണ് ലൈസൻസ് ഫീസ്.
ഐടി പാർക്ക് നേരിട്ടോ പ്രമോട്ടർ പറയുന്ന കമ്പനിക്കോ നടത്തിപ്പ് അവകാശം നൽകും. ബിയറും വൈനും വിദേശമദ്യവും വിളമ്പാം. ആവശ്യപ്പെടുന്ന വ്യവസായ സ്ഥാപനത്തിന് ലൈസൻസ് അനുവദിക്കുന്ന തരത്തിലാവും വിജ്ഞാപനം വരിക.