ലോക്‌സഭാ തെരഞ്ഞെടുപ്പ്; പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു
20 March 2024
2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപിന്നാലെ കേരളാ പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു. ഏപ്രില്‍ 13, 27 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 19നും വോട്ടെണ്ണല്‍ ജൂണ്‍ നാലിനും നടക്കും.
സംസ്ഥാനത്തിൽ ഏപ്രില്‍ 26നാണ് വോട്ടെടുപ്പ് നടക്കുക. രാജ്യമാകെ ആദ്യ ഘട്ടത്തില്‍ തമിഴ്നാട്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ജമ്മുകശ്മീർ, മധ്യപ്രദേശ് എന്നിവടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിലാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഉള്‍പ്പെടുന്നത്.
ആദ്യ ഘട്ടം ഏപ്രിൽ 19, രണ്ടാം ഘട്ടം ഏപ്രിൽ 26, മൂന്നാം ഘട്ടം മെയ് 7, നാലാം ഘട്ടം മെയ് 13, അഞ്ചാം ഘട്ടം മെയ് 20, ആറാം ഘട്ടം മെയ് 25, ഏഴാം ഘട്ടം ജൂൺ 1 എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുക.