ലോക്സഭാ തെരഞ്ഞെടുപ്പ്; ഫലം വിലയിരുത്താന്‍ സീതാറാം യെച്ചൂരി കേരളത്തിലേക്ക്
15 June 2024
ലോക്സഭാ തെരഞ്ഞെടുപ്പിലെ ഫലം വിലയിരുത്താന്‍ താൻ കേരളത്തിലേക്ക് പോവുകയാണെന്ന് വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന സിപിഎം നേതൃത്വവുമായി വിലയിരുത്തല്‍ നടത്തിയശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും യെച്ചൂരി പറഞ്ഞു.
അതേസമയം ഇക്കുറി ലോക്‌സഭയില്‍ ഡപ്യൂട്ടി സ്പീക്കര്‍ പദവി ലഭിക്കുമോ എന്നതിൽ ഉൾപ്പടെ ഇന്‍ഡ്യ സഖ്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ കേരളത്തില്‍ നിര്‍ഭാഗ്യവശാല്‍ ബിജെപി അക്കൗണ്ട് തുറന്നു. ദൗര്‍ഭാഗ്യകരമായ സംഭവമാണിതെന്നും യെച്ചൂരി പ്രതികരിച്ചു.