സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി; വിവരം ലഭിക്കുന്നവർ അറിയിക്കണം

25 September 2024

ബലാത്സംഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. സിദ്ദിഖ് കേരളത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തിൽ എല്ലാ സംസ്ഥാന പൊലീസ് മേധാവികൾക്കും സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ സംഘം ലുക് ഔട്ട് നോട്ടീസ് നൽകി.
ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ, ക്രൈം ബ്രാഞ്ച് എസ് പി എന്നിവരെ ബന്ധപ്പെടണമെന്നാണ് നോട്ടീസിൽ പറയുന്നത് . ഫോട്ടോ ഉൾപ്പെടെ എല്ലാ സ്റ്റേഷനിലും പതിക്കാനാണ് നോട്ടീസ്. അതേ സമയം, ഇന്ന് സിദ്ദിഖ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. 8 വർഷത്തിന് ശേഷം യുവതി ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമെന്നെന്നാണ് ബലാത്സംഗക്കേസ് പ്രതി സിദ്ദിഖ് സുപ്രീം കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലുളളത്.