തൊലിപ്പുറത്തെ നിറം നഷ്ടപ്പെടുന്നു: തന്റെ രോഗാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തി മംമ്താ മോഹൻദാസ്
സോഷ്യൽ മീഡിയയിൽ ഒരു സെൽഫിക്കൊപ്പം തന്റെ രോഗാവസ്ഥയെക്കുറിച്ച് മനസ്സുതുറന്ന് നടി മംമ്ത മോഹൻദാസ്. തനിക്ക് ഓട്ടോ ഇമ്യൂണൽ എന്ന രോഗമാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.മേക്കപ്പ് ഇല്ലാത്ത ലുക്കിലുള്ള ചിത്രത്തിൽ കഴുത്തിലും മറ്റും നിറം മാറിയതും ചിത്രങ്ങളിൽ വ്യക്തമാണ്.
ഒരു സൂര്യനോട് സംസാരിക്കുന്നത് പോലെയാണ് മംമ്ത ചിത്രത്തിന് അടിക്കുറിപ്പെഴുതിയിരിക്കുന്നത്. “മുമ്പെങ്ങുമില്ലാത്ത വിധം ഞാൻ ഇപ്പോൾ നിന്നെ അംഗീകരിക്കുന്നു… എനിക്ക് നിറം നഷ്ടപ്പെടുന്നു എന്നങ്ങനെ കണ്ടെത്തിയിരിക്കുന്നു… മൂടൽമഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങൾ മിന്നിമറയുന്നത് കാണാൻ നിന്നേക്കാൾ നേരത്തെ എല്ലാ ദിവസവും ഞാൻ എഴുന്നേക്കും നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും”.മംമ്ത ഫേസ്ബുക്കിൽ എഴുതി.
മനുഷ്യശരീരത്തിൽ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്യൂണൽ ഡിസോർഡർ. രോഗ പ്രതിരോധ സംവിധാനത്തിന് നമ്മുടെ ശരീരത്തിൽ സ്വന്തം കോശങ്ങളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ വരും.