എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ വീണ്ടും ഇരുട്ടടി

9 November 2022

ന്യൂഡല്‍ഹി: എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ വീണ്ടും ഇരുട്ടടി.
ഏജന്‍സികള്‍ക്ക് നല്‍കിയിരുന്ന ഇന്‍സന്റീവ് കമ്ബനികള്‍ പിന്‍വലിച്ചു. 19 കിലോ വാണിജ്യ സിലിണ്ടറിന് വില 1,748 രൂപയായി. 1,508 രൂപയായിരുന്നു ഇതുവരെയുള്ള വില. 240 രൂപ ഇന്‍സന്റീവ് ഒഴിവാക്കിയതോടെയാണ് വില വര്‍ധിച്ചത്. ഹോട്ടലുകള്‍ അടക്കം ഇനി പുതിയ വിലയ്ക്ക് പാചക വാതകം വാങ്ങണം.
വലിയ തോതില്‍ ഇന്‍സന്റീവ് കൊടുത്തുകൊണ്ടു മുന്നോട്ടുപോകാന്‍ സാധിക്കില്ല എന്നാണ് കമ്ബനികളായ ഐഒസിയും എച്ച്‌പിസിഎലും ബിപിസിഎലും പറയുന്നത്. ഈ സാമ്ബത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 2,748 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കമ്ബനികള്‍ വ്യക്തമാക്കുന്നത്.