കളവ് പറയുക എന്നതാണ് ബിജെപിയുടെ മുഖമുദ്ര; തൃശൂര്‍ അല്ല കേരളത്തില്‍ ഒരിടത്തും ബിജെപിക്ക് തൊടാനാവില്ല: എംവി ഗോവിന്ദൻ മാസ്റ്റർ
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റർ . കേരളത്തിലെത്തിയെ നരേന്ദ്രമോദിയുടെ പ്രസംഗം കൗതുകകരമാണ്. കള്ളക്കടത്ത് പിടിക്കേണ്ടത് പ്രധാന മന്ത്രിയുടെ ഓഫീസാണ്. എന്തേ കള്ളക്കടത്ത് പിടിക്കാത്തത്. പ്രതികളെ സംരക്ഷിക്കാൻ ബോധപൂർവം ശ്രമം നടത്തിയത് കേന്ദ്ര ഏജൻസികളാണെന്നും നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസ് സൂചിപ്പിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കടത്ത് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന നരേന്ദ്ര മോദിയുടെ തൃശൂരിലെ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തൃശൂര്‍ അല്ല കേരളത്തില്‍ ഒരിടത്തും ബിജെപിക്ക് തൊടാന്‍ ആവില്ല. കളവ് പറയുക എന്നതാണ് ബിജെപിയുടെ മുഖമുദ്ര. ശോഭനയെ ബിജെപി യുടെ അറയില്‍ ആക്കാന്‍ ഉദേശിക്കുന്നില്ലെന്നും എംവി ഗോവിന്ദന്‍ മാസ്റ്റർ കൂട്ടിച്ചേർത്തു.