ലൈഫ് മിഷന്‍ കേസില്‍ എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

single-img
24 February 2023

ലൈഫ് മിഷന്‍ കോഴ ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

ശിവശങ്കറിനെ കലൂരിലെ പി എം എല്‍ എ കോടതിയില്‍ ഇന്ന് ഉച്ചയോടെ ഹാജരാക്കും. ഇഡി ആവശ്യപ്പെട്ടതനുസരിച്ച്‌ നാലുദിവസം കൂടി ശിവശങ്കറിനെ കോടതി കസ്റ്റഡിയില്‍ വിടുകയായിരുന്നു.

കേസില്‍ സ്വപ്ന സുരേഷുമായി നടത്തിയ വാട്സ്‌ആപ്പ് ചാറ്റുകള്‍ തന്‍്റെ തന്നെയെന്ന് എം ശിവശങ്കര്‍ സമ്മതിച്ചതായാണ് സൂചന. ശിവശങ്കറിന്റെ പങ്ക് വിചാരിച്ചതിലും വ്യാപ്തിയുള്ളതാണ് എന്നാണ് ഇ ഡി കോടതിയില്‍ അറിയിച്ചിരുന്നത്. ശിവശങ്കറില്‍ നിന്ന് ലഭിച്ചിട്ടുള്ള തെളിവുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തില്‍ ആണ് കേസില്‍ സി എം രവീന്ദ്രനെയും ഇഡി ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിഎം രവീന്ദ്രന് ഇഡി നോട്ടീസ് അയച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഇതിന് മറുപടി നല്‍കിയിട്ടില്ല.