മാധ്യമങ്ങളെ പുറത്താക്കിയ ഗവർണറുടെ നടപടി കേട്ടുകേള്വിയില്ലാത്തത്: എം വി ഗോവിന്ദൻ

7 November 2022

മാധ്യമങ്ങളെ പുറത്താക്കിയ ഗവർണറുടെ നടപടി കേട്ടുകേൾവിയില്ലാത്തതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇതൊരു ഫാസിസ്റ് രീതിയാണ്. ഈ നീക്കത്തെ പ്രതിരോധിക്കുക തന്നെ സിപിഐഎം ചെയ്യും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ജനങ്ങളെയും സർക്കാരിനെയും ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന ആഗ്രഹിക്കുന്നുവെങ്കിൽ അത് നടക്കില്ല. ഗവർണറുടെ അജണ്ട ആർഎസ്എസ് രീതികൾക്ക് അനുസരിച്ചാണ്. ആത്യന്തികമായി ജനങ്ങളെയാണ് കാണുന്നത്. അല്ലാതെ ഗവർണറെയോ ഏതെങ്കിലും ഒരു സംവിധാനത്തെയോ അല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ശരിയായ നിലപാടെടുത്ത് മുന്നോട്ട് പോവുകയാണ് തങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു