എംഎ നിഷാദ് മലയാള സിനിമയുടെ ഭാഗമായിട്ട് ഇന്നേക്ക് 25 വർഷങ്ങൾ

single-img
22 November 2022

സാമൂഹിക പ്രതിബന്ധതുള്ള ഒരുപിടി ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് നല്‍കിയ സംവിധായകനും നിർമ്മാതാവുമായ എംഎ നിഷാദ് മലയാള സിനിമയിൽ എത്തിയിട്ട് ഇന്നേക്ക് 25 വർഷങ്ങൾ പൂർത്തിയാവുകയാണ്. മമ്മൂട്ടി നായകനായ ഒരാൾ മാത്രം എന്ന സിനിമ നിർമ്മിച്ചുകൊണ്ടാണ് 25 വർഷങ്ങൾക്ക് മുൻപ് എം എ നിഷാദ് മലയാള സിനിമയിൽ എത്തുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ഈ സന്തോഷം പങ്കുവെക്കുകയും ചെയ്തു.

2006ല്‍ പ്രദര്‍ശനത്തിനെത്തിയ പകല്‍ ആണ് സംവിധാനം ചെയ്ത ചിത്രം.സുസ്‌മേഷ് ചന്ദ്രോത്ത് തിരക്കഥ എഴുതിയ ചിത്രം കേരളത്തിലെ കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ വയനാട്ടിലെ കര്‍ഷകരുടെ പ്രശ്‌നങ്ങളാണ് അവതരിപ്പിച്ചത്.2007ല്‍ നഗരം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു.നഗരം തള്ളുന്ന മാലിന്യക്കൂമ്പാരത്തിന്റെ നടുവില്‍ ജീവിക്കേണ്ടി വരുന്ന ഒരു ജനയുടെ കഥയാണ് ചിത്രം അവതരിപ്പിച്ചത്.

2008ല്‍ ആയുധം എന്ന ചിത്രം സംവിധാനം ചെയ്തു.സുരേഷ് ഗോപിയായിരുന്നു ചിത്രത്തിലെ നായകന്‍.2009ല്‍ ചെറിയാന്‍ കല്‍പകവാടിയുടെ തിരക്കഥയില്‍ വൈരം എന്ന ചിത്രം സംവിധാനം ചെയ്തു.മകളെ നഷ്ടമായ മാതാപിതാക്കളുടെ പ്രതികാരദാഹിയായ ഒരു അച്ഛന്റെ കഥയാണ് ചിത്രം അവതരിപ്പിച്ചത്.ബെസ്റ്റ് ഓഫ് ലെക്ക്,നമ്പര്‍ 66 മധുര ബസ്സ്,കിണര്‍ എന്നിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.

സിനിമ എന്ന കലാരൂപത്തിനോടുളള പ്രണയം എന്നും കെടാതെ മനസ്സിൽ സൂക്ഷിക്കാൻ, തന്റെ ആദ്യ സിനിമ ഒരു നിമിത്തം തന്നെ…. നാളിത് വരെ തന്നെ സ്നേഹിക്കുകയും വിമർശിക്കുകയും ചെയ്ത എല്ലാ
സഹൃദയർക്കും,സൂഹൃത്തുക്കൾക്കും എന്റ്റെ ഹൃദയം നിറഞ്ഞ സ്നേഹാഭിവാദ്യങ്ങൾ അർപ്പിച്ചാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണരൂപം:

25 വർഷങ്ങൾ…
പൊടി മീശ മുളക്കുന്ന കാലത്ത്,ഒരു
നിർമ്മാതാവായി,ഞാൻ സിനിമ എന്ന
മായിക ലോകത്തേക്ക് കാൽ വെച്ചിട്ട്
25 വർഷം,ഇന്ന് തികഞ്ഞു…
ദീപ്തമായ ഒരുപാടോർമ്മകൾ,മനസ്സിനെ
വല്ലാതെ മദിക്കുന്നു…
എറണാകുളത്ത് നിന്ന് മദ്രാസ്സിലേക്കുളള
ട്രെയിൻ യാത്രകളിൽ,സിനിമാ ചർച്ചകൾ
കൊണ്ട് സമ്പന്നമായ,ആ നല്ല കാലം…
ഒരാൾ മാത്ര ഓർമ്മകളുടെ തുടക്കം
അവിടെ നിന്നാണ്…

മലയാളത്തിന്റ്റെ പ്രിയ സംവിധായകൻ
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലെ നായകൻ മമ്മൂട്ടി
സാറാണ്.ശ്രീനിവാസൻ,ലാലു അലക്സ്,
സുധീഷ്,മാമുക്കോയ,തുടങ്ങിയവരോടൊപ്പം പ്രതിഭാധനരായ തിലകൻ ചേട്ടൻ,
ഒടുവിൽ ഉണ്ണികൃഷ്ണൻ,ശങ്കരാടി ചേട്ടൻ
എന്നിവരും ഒരാൾ മാത്രത്തിലെ നിറ സാന്നിധ്യമായിരുന്നു..ക്യാമറ കൈകാര്യം
ചെയ്തത് വിപിൻ മോഹനും,സംഗീതം നൽകിയത് പ്രിയപ്പെട്ട ജോൺസൻ മാസ്റ്ററുമായിരുന്നു.
എന്നോടൊപ്പം സഹ നിർമ്മാതാക്കളായി
അഡ്വ S M ഷാഫിയും,ബാപ്പു അറക്കലുമുണ്ടായിരുന്നു..
നല്ലോർമ്മകൾ സമ്മാനിച്ച ഒരാൾ മാത്രം
എന്ന സിനിമയുടെ നിർമ്മാതാവായി
തുടക്കം കുറിക്കാൻ കഴിഞ്ഞതും ഒരു
ഭാഗ്യമാണ്…
സിനിമ എന്ന മാധ്യമത്തിലൂടെയാണ്
M A നിഷാദ് എന്ന വ്യക്തി ചെറുതായിട്ടെങ്കിലും അറിയപ്പെട്ട് തുടങ്ങിയത്…അതിന് കാരണം ഒരാൾ മാത്രവും…
തിരിഞ്ഞ് നോക്കുമ്പോൾ,ഞാൻ സംതൃപ്തനാണ്…ഒരുപാട് വിജയങ്ങൾ
ഒന്നും എന്റ്റെ ക്രെഡിറ്റിൽ ഇല്ലെങ്കിലും
സിനിമ എന്ന കലാരൂപത്തിനോടുളള പ്രണയം എന്നും കെടാതെ മനസ്സിൽ
സൂക്ഷിക്കാൻ,എന്റ്റെ ആദ്യ സിനിമ
ഒരു നിമിത്തം തന്നെ….
നാളിത് വരെ എന്നെ സ്നേഹിക്കുകയും
വിമർശിക്കുകയും ചെയ്ത എല്ലാ
സഹൃദയർക്കും,സൂഹൃത്തുക്കൾക്കും
എന്റ്റെ ഹൃദയം നിറഞ്ഞ സ്നേഹാഭിവാദ്യങ്ങൾ