പുതിയ വിമാനം എത്തി; എം എ യൂസഫലിയുടെ പഴയ വിമാനം വിൽപനയ്ക്ക്

single-img
9 July 2024

പുതിയ വിമാനം എത്തിചേർന്നതോടെ മലയാളിയായ പ്രമുഖ വ്യവസായി എം.എ.യൂസഫലിയുടെ പഴയവിമാനം വിൽപനയ്ക്ക്. ഏകദേശം 483 കോടിയോളം രൂപ വിലവരുന്ന ജി600 എന്ന വിമാനം കഴിഞ്ഞ ഏപ്രിലിലാണ് യൂസഫലി വാങ്ങിയത്.ടി7-വൈഎംഎ എന്ന റജിസ്ട്രേഷനിലുള്ള വിമാനം ഗൾഫ്‌സ്ട്രീം കമ്പനി നിർമിച്ചിറക്കിയത് 2023 ഡിസംബറിലാണ്.

6600 നോട്ടിക്കൽ മൈൽ വരെ വിമാനത്തിന് പറക്കാനാവും. പുതിയ വിമാനത്തിൽ 19 പേർക്ക് വരെ സഞ്ചരിക്കാനാവും. 2016 ലാണ് യൂസഫലി ഗൾഫ്സ്ട്രീം 550 എന്ന വിമാനം സ്വന്തമാക്കിയത്. അന്ന് ഏകദേശം 350 കോടി രൂപയിൽ കൂടുതലായിരുന്നു വിമാനത്തിൻറെ വില. ലെഗസി 650 എന്ന വിമാനത്തിന് ശേഷമാണ് യൂസഫലി ഗൾഫ്സ്ട്രീം 550 വാങ്ങിയത്.

യുഎസിലെ വെർജീനിയ ആസ്ഥാനമായുള്ള ജനറൽ ഡൈനാമിക്സിൻറെ ഉടമസ്ഥതയിലുള്ള ഗൾഫ് സ്ട്രീം എയ്റോസ്പെയ്സാണ് വിമാനത്തിൻറെ നിർമാതാക്കൾ. സ്വകാര്യജെറ്റ് വിമാനങ്ങൾ വിൽക്കാനും വാങ്ങാനും സഹായിക്കുന്ന, സ്റ്റാന്റൺ ആൻഡ് പാർട്ട്‌ണേഴ്‌സ് ഏവിയേഷൻ എന്ന കമ്പനിയാണ് വിമാനം വിൽപനയ്ക്കായി പല സൈറ്റുകളിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്.