വീണ വിജയനെതിരായ മാസപ്പടി ആരോപണം തള്ളി എംഎ ബേബി രംഗത്ത്


തിരുവനന്തപുരം: മുഖ്യമന്ത്രി വീണ വിജയന്‍റെ മകള്‍ വീണ വിജയനെതിരായ മാസപ്പടി ആരോപണം തള്ളി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎബേബി രംഗത്ത്.വിവാദത്തിന് പിന്നിൽ ഗൂഡാലചനയുണ്ട്.കേന്ദ്ര ഏജൻസി ടാർജറ്റ് ചെയ്ത റിപ്പോർട്ടാണ് പുറത്തു വിട്ടത്.മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്നത് അപഹാസ്യമായ ആക്ഷേപം.വിവാദത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം ഉണ്ട്.ഓരോ സന്ദർഭത്തിലും പാർട്ടി ആലോചിച്ചാണ് തീരുമാനമെടുക്കുന്നത്.സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ ഔദ്യോഗിക വിശദീകരണം വന്നു കഴിഞ്ഞു.യുക്തി ഭദ്രമായി ചിന്തിക്കുന്ന മാധ്യമങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു .
വീണാ വിജയൻ കരിമണൽ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മാധ്യമങ്ങളോട് ക്ഷുഭിതനായി മന്ത്രി മുഹമ്മദ് റിയാസ്. സിപിഎം സംസ്ഥാന സെക്രട്ടറിയെ പോലെ വിവാദം അവഗണിച്ചുവിടുകയാണ് റിയാസും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ വാർത്താകുറിപ്പിനപ്പുറം ഇനി ഒന്നുമില്ല. ചോദ്യം ഉയർന്നാൽ വാർത്താസമ്മേളനം നിർത്തും, ക്ഷോഭിച്ച് ഒഴിഞ്ഞുമാറും അവഗണിക്കും..മാസപ്പടി അവഗണിച്ചുവിടാം എന്ന രാഷ്ട്രീയലൈൻ ആവർത്തിക്കുന്നു പാർട്ടിനേതാക്കളും മന്ത്രിമാരും. വീണക്ക് കിട്ടിയ പണം റിയാസിന്‍റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലല്ലോ എന്ന ചോദ്യം അടക്കം ഉയരുമ്പോഴും മറുപടി ഇല്ല .
തൊട്ടാൽ പൊള്ളുമെന്നതിനാൽ സിപിഎം അവഗണിക്കുമ്പോൾ ഏറ്റുപിടിക്കാതെ യുഡിഎഫിന്‍റെ കയ്യയച്ച സഹായം തുടരുകയാണ്. നിയമസഭയിൽ സാങ്കേതിക കാരണം ഉയർത്തി അടയിന്തിരപ്രമേയം ഉന്നയിക്കാതെ വിട്ട യുഡിഎഫ് പുതുപ്പള്ളിയിൽ പോലും മാസപ്പടി ഉയർത്തുന്നില്ല. സർക്കാറിനെതിരായ വിധിയെഴുത്ത് കൂടിയാകും പുതുപ്പള്ളി എന്ന് പറയുമ്പോൾ ഇന്നലെ കൺവെൻഷനിൽ ഒരുനേതാവു പോലും മാസപ്പടി പറഞ്ഞില്ല. ണം വാങ്ങിയ മുന്നണി നേതാക്കളുടെ പേരുകളാണ് ആഞ്ഞടിക്കേണ്ട യുഡിഎഫിനെ പിന്നോട്ടടിപ്പിക്കുന്നത്