മെയിഡ് ഇന്‍ കേരള വരുന്നു; മന്ത്രി പി രാജീവ്

single-img
6 December 2022

തിരുവനന്തപുരം: മെയിഡ് ഇന്‍ കേരള വരുന്നു.ഉല്‍പ്പന്നങ്ങള്‍ക്ക് മെയ്ഡ് ഇന്‍ കേരള എന്ന കേരള ബ്രാന്‍ഡ് നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയില്‍ പറഞ്ഞു.കേരള സര്‍ക്കാര്‍ ഇത് അംഗീകരിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ചെറുകിട സംരംഭങ്ങള്‍ക്ക് വിപണി ലഭിക്കുന്നതിനാണ് സര്‍ക്കാരിന്‍്റെ ഈ പരിശ്രമം.പുതിയ സംരംഭങ്ങളെ നിലനിര്‍ത്തുന്നതിനായി താലൂക്ക് വിപണനമേള നടത്തും.ജനുവരിയില്‍ എറണാകുളത്ത് സംരംഭക സംഗമം നടത്തുമെന്നും വ്യവസായ മന്ത്രി പറഞ്ഞു