മാധവന്റെ ധോക്ക: റൗണ്ട് ദ്’ കോര്‍ണറിന്റെ ട്രെയിലര്‍ പുറത്തു വിട്ടു

single-img
10 September 2022

ആര്‍ മാധവന്‍ കേന്ദ്ര കഥാപാത്ര പുതിയ സിനിമയാണ് ‘ധോക്ക: റൗണ്ട് ദ് കോര്‍ണര്‍’. ഇപ്പഴിതാ ‘ധോക്ക: റൗണ്ട് ദ്’ കോര്‍ണറിന്റെ ട്രെയിലര്‍ പുറത്തുവിട്ട് കൊണ്ട് റിലീസ് തിയതി പ്രഖ്യാപിച്ചു.

കൂക്കി ഗുലാത്തി ആണ് സംവിധാനം. സസ്പെന്‍സ് ഡ്രാമ ചിത്രമാണ് ഇത്.

ഖുഷാലി കുമാര്‍, ദര്‍ശന്‍ കുമാര്‍, അപര്‍ശക്തി ഖുറാന എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സെപ്റ്റംബര്‍ 23നാണ് റിലീസ് ചെയ്യുക. ടി സിരീസ് സ്ഥാപകന്‍, പരേതനായ ഗുല്‍ഷന്‍ കുമാറിന്റെ മകളായ ഖുഷാലി കുമാറിന്റെ സിനിമാ അരങ്ങേറ്റമാണ്. അമിത് റോയ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ടി സിരീസ് ഫിലിം പ്രൊഡക്ഷന്റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ധര്‍മേന്ദ്ര ശര്‍മ്മ, വിക്രാന്ത് ശര്‍മ്മ എന്നിവരാണ് നിര്‍മ്മാണം. ദ് ബിഗ് ബുള്‍, പ്രിന്‍സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് കൂക്കി ഗുലാത്തി. ‘വിസ്ഫോട്ട്’ എന്ന മറ്റൊരു ചിത്രം കൂടി അദ്ദേഹത്തിന്റേതായി പുറത്തെത്താനുണ്ട്. ഫര്‍ദ്ദീന്‍ ഖാനും റിതേഷ് ദേശ്‍മഖുമാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.