ബിജെപി ‘താമര‘ ചിഹ്നം ഉപയോഗിക്കുന്നത് തടയണം ;ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

20 March 2024

ബിജെപി അവരുടെ ചിഹ്നമായി ‘താമര‘ ഉപയോഗിക്കുന്നതിനെതിരായ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. അഹിംസ സോഷ്യലിസ്റ്റ് പാർട്ടി നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് ബെഞ്ച് തള്ളിയത്.
താമര ഇന്ത്യയുടെ ദേശീയ പുഷ്പമായതിനാൽ അതിനെ ഒരു പാര്‍ട്ടി ചിഹ്നമായി അനുവദിക്കാനാവില്ലെന്നായിരുന്നു ഹർജിയിലെ വാദം. മാത്രമല്ല , താമര ചിഹ്നം ബിജെപിക്ക് നൽകിയതിലൂടെ മറ്റ് പാർട്ടികളോട് വിവേചനം കാണിക്കുകയാണെന്നും ഹർജിയില്‍ ആരോപിച്ചിരുന്നു.