ട്രെയിൻ യാത്രയ്ക്കിടെ മജീഷ്യൻ മനു പൂജപ്പുരയെ കാണാതായതായി പരാതി

30 October 2024

ട്രെയിൻ യാത്രയ്ക്കിടെ മജീഷ്യൻ മനു പൂജപ്പുരയെ കാണാതായതായി പരാതി. ഇന്ന് തിരുവനന്തപുരത്തു നിന്ന് ഐലൻഡ് എക്സ്പ്രസിൽ ആന്ധ്രയിലേക്ക് പോവുകയായിരുന്നു മനുവും കുടുംബവും. അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നു.
പക്ഷെ മാവേലിക്കര റെയിൽവേ സ്റ്റേഷൻ കഴിഞ്ഞപ്പോൾ മുതൽ മനുവിനെ കാണാനില്ലെന്ന് മാതാപിതാക്കൾ പറയുന്നു. പെട്ടെന്ന് തന്നെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കുടുംബം പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ആർപിഎഫും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, മനുവിന്റെ ഫോണും മറ്റ് സാധനങ്ങളും ട്രെയിനിൽ തന്നെയുണ്ടെന്നാണ് വിവരം.