ജീവിതം മനോഹരമാണ്; നീ എനിക്കത് സാധ്യമാക്കി തന്നു; ഭര്‍ത്താവിനെ പരിഹസിക്കുന്നവർക്ക് മറുപടിയുമായി മഹാലക്ഷ്മി
തമിഴ് സീരിയല്‍ നടി മഹാലക്ഷ്മിയും പ്രശസ്ത നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും വിവാഹിതരായ പിന്നാലെ രവീന്ദറിനെതിരെ ബോഡി ഷെയിമിങും സൈബര്‍ ബുള്ളിങ്ങും സോഷ്യൽ മീഡിയയിൽ രൂക്ഷമായിരുന്നു . ഇരുവരും തമ്മിലുള്ള പ്രണയ വിവാഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ചിലര്‍ വധുവിനെക്കാളും വരന് തടി കൂടുതലാണെന്നുള്ള കാര്യത്തിൽ കേന്ദ്രീകരിച്ചുകൊണ്ട് കളിയാക്കൽ നടത്തുകയായിരുന്നു.
ഇത് ശക്തമായപ്പോൾ തന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന ഭർത്താവിനെ കുറിച്ച് മഹാലക്ഷ്മി സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഇതോടുകൂടി മഹാലക്ഷ്മിയും രവീന്ദ്രറും തമ്മിലുള്ള പ്രണയവും സൌഹൃദവും എത്രത്തോളമുണ്ടെന്ന് ഈ പോസ്റ്റിലൂടെ വ്യക്തമാവുകയാണ്.
വിവാഹം കഴിഞ്ഞുള്ള യാത്രയില്‍ നിന്നെടുത്ത ഫോട്ടോയാണ് ഒടുവില്‍ മഹാലക്ഷ്മി പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ജീവിതം മനോഹരമാണ്, നീ എനിക്കത് സാധ്യമാക്കിത്തന്നു എന്റെ പുരുഷാ..’ എന്നായിരുന്നു ചിത്രത്തിന്റെ ക്യാപ്ഷനായി മഹാലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ എഴുതിയത്.