മഹാത്മാവ് പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ല; ആര്‍എസ്എസുകാരന്‍ വെടിയുതിര്‍ത്തിട്ടാണ്; കെ സുധാകരന് മറുപടിയുമായി പികെ അബ്ദു റബ്ബ്

single-img
10 November 2022

ആര്‍എസ്എസ് ശാഖ സംരക്ഷിക്കാനായി താൻ ആളുകളെ വിട്ടുനല്കിയെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പരാമർശത്തിനെതിരെ ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പികെ അബ്ദു റബ്ബ്.

തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ‘ഹേ റാം’ എന്നുച്ചരിച്ച് മഹാത്മാവ് പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ലെന്നും ആര്‍എസ്എസുകാരന്‍ വെടിയുതിര്‍ത്തിട്ടാണെന്നും അബ്ദു റബ്ബ് നേരിട്ട് പേര് പരാമർശിക്കാതെ സുധാകരനോടുള്ള മറുപടിയായി പറഞ്ഞു.

പോസ്റ്റിന്റെ പൂർണ്ണരൂപം;

RSS ന്റെ മൗലികാവകാശങ്ങള്‍ക്കു വേണ്ടി ശബ്ദിക്കാന്‍, RSS ന്റെ ശാഖകള്‍ക്കു സംരക്ഷണം നല്‍കാന്‍..RSS എപ്പോഴെങ്കിലും മറ്റുള്ളവരുടെ മൗലികാവകാശങ്ങള്‍ക്കു വില കല്‍പ്പിച്ചിട്ടുണ്ടോ..മത ന്യൂനപക്ഷങ്ങള്‍ക്കും, മര്‍ദ്ദിത പീഢിത വിഭാഗങ്ങള്‍ക്കും ജീവിക്കാനും, വിശ്വസിക്കാനും, ആരാധിക്കാനും, പ്രബോധനം ചെയ്യാനും ഇഷ്ടഭക്ഷണം കഴിക്കാനും വരെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുകയും, അവരെ ഉന്‍മൂലനം ചെയ്യാന്‍ പദ്ധതിയിടുകയും ചെയ്യുന്ന RSS നെ സംരക്ഷിക്കേണ്ട ബാധ്യത ആര്‍ക്കാണ്.

RSS അന്നും, ഇന്നും RSS തന്നെയാണ്. ‘ഹേ റാം’ എന്നുച്ചരിച്ച് മഹാത്മാവ് പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ല. RSS കാരന്‍ വെടിയുതിര്‍ത്തിട്ടാണ്. അതെങ്കിലും മറക്കാതിരുന്നു കൂടെ.