ഊരൂട്ടമ്ബലം ഇരട്ടക്കൊലപാതകത്തില്‍ മുഖ്യപ്രതി മാഹിന്‍ കണ്ണിനെതിരെ കൊലക്കുറ്റം

30 November 2022

തിരുവനന്തപുരം : ഊരൂട്ടമ്ബലം ഇരട്ടക്കൊലപാതകത്തില്‍ മുഖ്യപ്രതി മാഹിന്‍ കണ്ണിനെതിരെ കൊലക്കുറ്റം ചുമത്തി.
മാഹിന്‍ കണ്ണിന്‍റെ ഭാര്യ റുഖിയക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തി. രണ്ട് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് വൈകിട്ട് ഇരുവരെയും കോടതിയില്‍ ഹാജരാക്കും. വിദ്യയേയും മകള്‍ ഗൗരിയെയും കൊന്നത് പങ്കാളി മാഹിന്‍ കണ്ണാണെന്ന് ഇന്നലെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു
അമ്മയേയും കുഞ്ഞിനേയും കടലില്‍ തള്ളിയിട്ടാണ് മാഹിന്‍ കണ്ണ് കൊന്നത്. രണ്ടുപേരെയും ഇനിയും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. 2011 ഓഗസ്റ്റ് 19ന് കുളച്ചലില്‍ നിന്ന് കിട്ടിയ വിദ്യയുടെ മൃതദേഹവും 23ന് കിട്ടിയ ഗൗരിയുടെ മൃതദേഹവും തമിഴ്നാട് പൊലീസ് സംസ്കരിച്ചിരുന്നു. കന്യാകുമാരി ജില്ലയിലെ പുതുക്കട സ്റ്റേഷനില്‍ നിന്ന് അന്വേഷണ സംഘം കേസ് രേഖകള്‍ ശേഖരിച്ചിട്ടുണ്ട്.