തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി ചെലവഴിച്ചത് 340 കോടി; രാമ രാജ്യം ചെലവുള്ള ഏർപ്പാടാണെന്ന് മഹുവ മൊയ്ത്ര

23 September 2022

അധികാരത്തിലെത്താനായി ബിജെപി തെരഞ്ഞെടുപ്പുകളിൽ വൻ തുക ചെലവഴിക്കുന്നതിനെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. രാമരാജ്യം എന്നത് ചെലവുള്ള ഏർപ്പാടാണെന്നാണ് പരിഹാസപൂര്വം മഹുവ മൊയ്ത്രയുടെ ട്വീറ്റ്.
”2022ൽ രാജ്യത്തെ അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി പ്രചാരണത്തിനായി ചെലവഴിച്ചത് 340 കോടി രൂപയാണ്. യു.പിയിൽ മാത്രം 221 കോടി രൂപയാണ് ചെലവഴിച്ചത്. ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട കണക്കാണിത്, എന്നാൽ ഔദ്യോഗിക മറുപടിയിൽ വരാത്ത കണക്ക് ഇതിനെക്കാൾ എത്രയോ കൂടുതലായിരിക്കും. രാമ രാജ്യം ചെലവുള്ള ഏർപ്പാടാണ്” – മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.