തോമസ് ഐസക് പോലും പരസ്യമായി തള്ളിപ്പറയുന്ന സര്‍ക്കാരിന് എങ്ങനെയാണ് ജനങ്ങള്‍ വോട്ട് ചെയ്യുക; ഭൂരിപക്ഷം ചാണ്ടി ഉമ്മന് തന്നെ: കെ സുധാകരൻ
5 September 2023
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം യുഡിഎഫിന്റെ ചാണ്ടി ഉമ്മന് തന്നെ ലഭിക്കുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. മണ്ഢലത്തിൽ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന വോട്ടിനേക്കാള്‍ വലിയ ഭൂരിപക്ഷം ചാണ്ടി ഉമ്മന് കിട്ടും. തോമസ് ഐസക് പോലും പരസ്യമായി തള്ളിപ്പറയുന്ന സര്‍ക്കാരിന് എങ്ങനെയാണ് ജനങ്ങള്‍ വോട്ട് ചെയ്യുകയെന്നും സുധാകരന്‍ ചോദിച്ചു.
രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികം ഏഴാം തീയതി കെപിസിസി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പദയാത്ര സംഘടിപ്പിക്കും. സംസ്ഥാനതല ജാഥയുടെ ഉദ്ഘാടനം കണ്ണൂരില്‍ നടക്കും. കെ സി വേണുഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും. എല്ലാ ജില്ലകളിലും സംസ്ഥാന നേതാക്കളാകും പദയാത്രയ്ക്ക് നേതൃത്വം നല്‍കുകയെന്നും കെ സുധാകരന്‍ അറിയിച്ചു.