രോഗാവസ്ഥയിൽ ഉമ്മൻചാണ്ടിയെ വിവാദ നായകനാക്കുന്നത് അദ്ദേഹത്തോട് ചെയ്യുന്ന അനീതി: തിരുവഞ്ചൂർ രാധാകൃഷ്ണൻ
സംസ്ഥാനത്തെ കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡണ്ടുമാരുടെ നിയമനവുമായി ബന്ധപ്പെട്ട്
കേരളാ നേതൃത്വത്തിനെതിരെ എ ഗ്രൂപ്പ് നേതാക്കള്‍ ഉമ്മന്‍ചാണ്ടിയെ ബംഗളൂരിലെത്തി കണ്ട് ചര്‍ച്ച നടത്തിയിരുന്നു. പക്ഷെ ഗ്രൂപ്പ് തർക്കം നടത്തുന്നവർ ഉമ്മൻ ചാണ്ടിയെ അതിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
രോഗാവസ്ഥയിൽ ഉമ്മൻ ചാണ്ടിയെ വിവാദ നായകനാക്കുന്നത് അദ്ദേഹത്തോട് ചെയ്യുന്ന അനീതിയാണ്.ഉമ്മൻചാണ്ടി കോൺഗ്രസിന്‍റെ പൊതുസ്വത്താണെന്നും അദ്ദേഹം പറഞ്ഞു.അതേ സമയം കോൺഗ്രസ് പൂനസംഘടന വിവാദത്തില്‍ എ ഐ ഗ്രൂപ്പുകൾ സംയുക്ത യോഗം ചേർന്നു. നേതൃത്വത്തിന്‍റെ ഏകപക്ഷീയ തീരുമാനങ്ങൾക്കെതിരെ യോജിച്ചു നീങ്ങാൻ ഗ്രൂപ്പുകൾ തീരുമാനിച്ചു.
രമേശ് ചെന്നിത്തല,എംഎം ഹസ്സൻ,കെസി ജോസഫ് ബെന്നി ബെഹനാൻ ,ജോസഫ് വാഴക്കന്‍,എം കെ രാഘവൻ എന്നിവർ യോഗത്തില്‍ പങ്കെടുത്തു. നിലവിൽ ഗ്രൂപ്പുകളുടെ ഐക്യവും പടയൊരുക്കവും സതീശനെതിരെയെന്നാണ് വിലയിരുത്തല്‍.മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാൻ സതീശൻ തയ്യാറാകുന്നില്ലെന്നാണ് ഗ്രൂപ്പുകളുടെ വിമര്‍ശനം.പുന:സംഘടന പട്ടികയിൽ അടക്കം ചർച്ചയ്ക്ക് തയ്യാറാകാതിരുന്നത് സതീശൻ എന്നാണ് പരാതി.